ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെക്കുന്നതിലെ ഇടവേള കുറച്ചു. നാഷണല്‍ ടെക്‌നിക്കല്‍ റി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
നേരത്തെ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതല്‍ 16 വരെ ആഴ്ചകള്‍ക്കു ശേഷമായിരുന്നു രണ്ടാം ഡോസ് നല്‍കിയിരുന്നത്. ഈ ഇടവേള എട്ടു മുതല്‍ 16 വരെ ആഴ്ചയായായാണ് കുറച്ചത്.
അതേസമയം കോവാക്‌സിന്റെ ഇടവേളയില്‍ മാറ്റം വരുത്തിയിട്ടില്ല. 28 ദിവസത്തിനു ശേഷമാണ് കോവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയിലും ഇടവേള കുറച്ചതെന്നാണ് വിശദീകരണം.