X
    Categories: indiaNews

കോവോവാക്‌സിന് രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കും

ഡല്‍ഹി: അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍ രാജ്യത്ത് ലഭ്യമായേക്കും. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാകും കോവോവാക്‌സ്.
കോവോവാക്‌സ് വിവിധ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെങ്കിലും ഡെല്‍റ്റ വകഭേദത്തിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ചുള്ള ഡാറ്റ ലഭ്യമായിട്ടില്ലെന്ന് നോവവാക്‌സ് സി.ഇ.ഒ സ്റ്റാന്‍ലി എര്‍ക്ക് പറഞ്ഞു.

‘യുകെയിലെ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്‍ ആശ്ചര്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ ക്ലിനിക്കല്‍, സുരക്ഷ, നിര്‍മാണ ഡാറ്റകള്‍ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. അടുത്ത പാദത്തോടെ ഇതിന് ലൈസന്‍സ് ലഭ്യമാകുമെന്നും കരുതുന്നു’ എര്‍ക്ക് പറഞ്ഞു.

കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്‌സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളത്. അതേ സമയം ഡെല്‍റ്റ വകഭേദത്തിന് വാക്‌സിന്‍ എത്രത്തോളം ഫലപ്രാപ്തിയുണ്ടെന്നതിന് അധികൃതര്‍ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Test User: