X
    Categories: Health

കോവിഷീല്‍ഡ് വാക്‌സീന്‍ ലോകത്ത് എവിടെയും ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടനയുടെ അനുമതി

കോവിഷീല്‍ഡ് വാക്‌സീന്‍ ലോകമങ്ങും ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടനയുടെ അനുമതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പൂണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പാദിപ്പിച്ച വാക്‌സീനാണ് കോവിഷീല്‍ഡ്. വാക്‌സീന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണെന്ന് സംഘടന അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ പച്ചക്കൊടി കിട്ടിയതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പൂണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്, ആസ്ട്രാസെനക-എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാനാകും.

Test User: