ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമം… രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് കോവി ഷീല്‍ഡ് വാക്‌സിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പൂനൈ വിമാനതാവളത്തിലേക്ക് എത്തിച്ചത്. പൂനൈയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ഇന്നുമാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പൂനൈ സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി കേന്ദ്രസര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ഒരുവാക്‌സിന് 210രൂപയാണ്. 1.1കോടി ഡോസ് വാക്‌സിന്‍ നല്‍കാനാണ് കരാര്‍.
പ്രധാന നഗരങ്ങളായ ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ എന്നിവിടങ്ങളിലാണ് ആദ്യം വാക്‌സിനെത്തുക. ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 30കോടി പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും.