X

കോവിഡ് വ്യാപനം; തയ്യാറെടുപ്പ് പരിശോധിക്കാൻ ഇന്ന് മുതൽ രാജ്യവ്യാപകമായി മോക്ക് ഡ്രിൽ

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതു-സ്വകാര്യ ആശുപത്രികളുടെ അടിയന്തര തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഇന്നും നാളെയും ഒരു മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ഹരിയാനയിലെ ജജ്ജാറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മോക്ക് ഡ്രില്ലിന് മേൽനോട്ടം വഹിക്കും. കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഐസിയു കിടക്കകൾ, ഓക്സിജൻ വിതരണം, മറ്റ് അടിയന്തിര പരിചരണ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാൻ ആശൂപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പല സംസ്ഥാനങ്ങളും വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്, ഗർഭിണികൾക്കും പ്രായമായവർക്കും ജീവിതശൈലി രോഗങ്ങളുള്ളവർക്കും കേരളത്തിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്, അതേസമയം ഉത്തർപ്രദേശ് ‘ഉയർന്ന മുൻഗണന’ നിർദ്ദേശം പുറപ്പെടുവിച്ചു, എല്ലാ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

webdesk15: