രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐസിഎംആറും സംയുക്തമായി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്തെ ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക് ഡ്രിൽ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആശുപത്രികൾ ഇതിൽ പങ്കെടുക്കണം. നിലവിൽ ആശങ്ക ഇല്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കനാമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറിനിടയിൽ രാജ്യത്ത് 1590 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ മരിച്ചു. മഹാരാഷ്‌ട്ര മൂന്ന്, കർണാടകം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒരാളുമാണ് മരിച്ചത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.