തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരില്‍ 70 ശതമാനവും പുരുഷന്മാര്‍. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇതേ പറ്റിയുള്ളത്. മരിച്ചവരില്‍ 46 ശതമാനം പേര്‍ക്ക് രക്ത സമ്മര്‍ദവും 47 ശതമാനം പേര്‍ക്ക് കടുത്ത പ്രമേഹവുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ സംഭവിച്ച കോവിഡ് മരണങ്ങളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 223 കോവിഡ് മരണങ്ങളാണ് ഓഗസ്‌ററില്‍ ഉണ്ടായത്.ഇതില്‍ 154 പേരും പുരുഷന്മാര്‍. 66 സ്ത്രീകളും. എന്നാല്‍ അധിക പേര്‍ക്കും കോവിഡിനൊപ്പം തന്നെ മറ്റു പല തരത്തിലുള്ള അസുഖങ്ങളുമുണ്ടായിരുന്നു.
ലോകത്ത് എല്ലായിടത്തും പുരുഷന്മാരിലാണ് മരണ നിരക്ക് കൂടുതലെന്ന് റിപ്പോര്‍ട്ടിലുണ്ട്.116 പേര്‍ക്കും അധിക രക്തസമ്മര്‍ദവും 120 പേര്‍ക്കും കടുത്ത പ്രമേഹവുമുണ്ടായിരുന്നു. വൃക്ക രോഗികളിലും അര്‍ബുദ ബാധിതരിലും കോവിഡ് ബാധിച്ചുളള മരണനിരക്ക് ഉയര്‍ന്നു നില്ക്കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങളിലും അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണ നിരക്ക് കൂടുതല്‍. ഇടുക്കി, പത്തനംതിട്ട , പാലക്കാട്, വയനാട് ജില്ലകളില്‍ കുറവും.