രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. പുതിയതായി 10,093 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57,000 സജീവ കേസുകളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.നിലവിലെ കൊവിഡ് കേസുകള്‍ക്ക് കാരണമായ എക്‌സ് ബി ബി.1.16 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ചില സ്ഥലങ്ങളില്‍ മാത്രമാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. അണുബാധ കൂടിയാലും ആശുപത്രി വാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തുന്നത്.