X

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളിൽ വൻ വർദ്ധന: 3000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,016 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇന്നലെ മുതൽ 40 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയർന്നു.
14 മരണങ്ങളോടെ രാജ്യത്തെ കോവിഡ് രണസംഖ്യ 5,30,862 ആയി ഉയർന്നു

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 98.78 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 16 ന് അണുബാധയുടെ എണ്ണം 0 ആയി കുറഞ്ഞ ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300 കേസുകൾ രേഖപ്പെടുത്തി.ഡൽഹി സർക്കാർ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, താനെ തുടങ്ങിയ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.

webdesk15: