X

ലോകത്ത് കോവിഡ് ബാധിച്ചവര്‍ പതിനൊന്നര കോടി കടന്നു; കാല്‍ കോടി മരണം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നു.മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 25.59 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒമ്പത് കോടി പത്ത് ലക്ഷം പിന്നിട്ടു.

യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുഎസില്‍ 5.29 ലക്ഷം പേരും ഇന്ത്യയില്‍ 1.57 ലക്ഷം പേരും മരിച്ചു.

ബ്രസീലില്‍ 1.06 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. മരണസംഖ്യ 2.57 ലക്ഷമായി ഉയര്‍ന്നു.

web desk 1: