ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 26.20 ലക്ഷം പേര് മരിച്ചു. ഒന്പതുകോടി മുപ്പത്തിയെട്ട് ലക്ഷം പേര് രോഗമുക്തി നേടി.
യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.5.40 ലക്ഷം പേര് മരിച്ചു.നിലവില്‍ 87ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രോഗബാധിതരുണ്ട്. 16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 1.81 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു.മരണസംഖ്യ 1.58 ലക്ഷമായി ഉയര്‍ന്നു.
ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.