ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയിലും കണ്ടെത്തി. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബി.1.621. എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.