അബുദാബി: യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1638 പേര് രോഗമുക്തി നേടി. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പുതിയതായി നടത്തിയ 2,83,661 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,36,245 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരില്‍ 6,14,636 പേര് രോഗമുക്തരാവുകയും 1,825 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,784 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.