X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 1,400 പേര്‍ക്ക് കോവിഡ്; 2,189 പേര്‍ക്ക് രോഗമുക്തി

ദുബായ്: യുഎഇയില്‍ ഇന്ന് 1400 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 2,189 പേര്‍ക്ക് രോഗം ഭേദമായി. മൂന്ന് മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 129,024 ആയി. ഇതില്‍ 124,647 പേര്‍ രോഗമുക്തി നേടി. രാജ്യത്താകെ 485 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 3,892 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 12.7 മില്യന്‍ കോവിഡ് സാമ്പിളുകള്‍ പരിശോധന നടത്തി.

web desk 1: