ദുബായ്: യുഎഇയില്‍ ഇന്ന് 1,530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,487 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ യുഎഇയിലെ ആകെ കോവിഡ് കേസുകള്‍ 657,884 ആയി. ഇതില്‍ 635,759 പേര് രോഗമുക്തി നേടി. 1,892 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 20,233 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു.