X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്; ഒറ്റ മരണമില്ല

A member of medical staff wearing a protective face mask and gloves takes a swab from a man during drive-thru coronavirus disease testing (COVID-19) at a screening centre in Abu Dhabi, United Arab Emirates March 30, 2020. REUTERS/Ahmed Jadallah - RC2HUF9XYF54

അബുദാബി: യുഎഇയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 97 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തില്ല.

2,46,170 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.59 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,729 പേര്‍ക്ക് യുഎഇയില്‍ കോവിഡ് ബാധിച്ചു. ഇവരില്‍ 7,35,270 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

2,142 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,317 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

web desk 1: