അബുദാബി: യുഎഇയില്‍ ഇന്ന് 990 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് മാസത്തിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത്. 1,675 പേര്‍ രോഗമുക്തി നേടി. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
3,25,118 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,11,428 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,94,260 പേര്‍ രോഗമുക്തരാവുകയും 2,026 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 15,142 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.