അബുദാബി: യുഎഇയില്‍ ഇന്ന് 1,077 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,611 പേര് രോഗമുക്തി നേടി. മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,18,348 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,06,166 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,86,025 പേര് രോഗമുക്തരാവുകയും 2,012 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,129 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.