അബുദാബി: യുഎഇയില്‍ ഇന്ന് 1,215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,390 പേര് രോഗമുക്തി നേടി. രണ്ട് പേര് മരണപ്പെടുകയും ചെയ്തു.
2,77,855 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,99,381 പേര്‍ക്ക് യുഎഇയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരില്‍ 6,76,956 പേര് രോഗമുക്തരാവുകയും 1,994 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,431 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.