അബുദാബി: യുഎഇയില്‍ ഇന്ന് 1,410 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,399 പേര് രോഗമുക്തരായി. നാല് പേര് മരണപ്പെടുകയും ചെയ്തു.
2,74,480 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,92,964 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,69,953 പേര് രോഗമുക്തരാവുകയും 1,975 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 21,036 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.