അബുദാബി: യുഎഇയില്‍ 1,545 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,480 പേര് സുഖം പ്രാപിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പുതിയതായി നടത്തിയ 2,77,994 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,91,554 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,68,554 പേര് രോഗമുക്തരാവുകയും 1,971 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 21,029 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.