അബുദാബി: യുഎഇയില്‍ ഇന്ന് 1,539 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,497 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
2,96,686 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,74,724 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,52,180 പേര്‍ രോഗമുക്തരാവുകയും 1,929 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,615 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.