അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,563 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. 1,704 പേര് രോഗമുക്തി നേടി.
ഇതോടെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 122,273 ആയി. ഇതില്‍ 115,068 പേര് രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 6,730 പേര് ചികിത്സയിലാണ്. 120,351 പരിശോധനകള്‍ കൂടി പുതുതായി നടത്തി.