Categories: gulfNews

യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കോവിഡ്; 2428 രോഗമുക്തര്‍

അബുദാബി: യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2428 പേര്‍ രോഗമുക്തരായി. അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,48,372 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,53,069 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,36,463 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 1477 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 15,129 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് കണക്ക്.

 

web desk 1:
whatsapp
line