അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.
1,93,163 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,40,365 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 1,041 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 13,725 കോവിഡ് രോഗികള്‍ യുഎഇയില്‍ ചികിത്സയില്‍ കഴിയുന്നു. 2.84 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.