X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 3249 പേര്‍ക്ക് കോവിഡ്; പത്തു മരണം

A member of medical staff wearing a protective face mask and gloves takes a swab from a man during drive-thru coronavirus disease testing (COVID-19) at a screening centre in Abu Dhabi, United Arab Emirates March 30, 2020. REUTERS/Ahmed Jadallah - RC2HUF9XYF54

അബുദാബി: യുഎഇയില്‍ ഇന്ന് 3249 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തു പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അതേ സമയം ചികിത്സയിലായിരുന്ന 3904 പേര്‍ രോഗമുക്തരായിട്ടുണ്ട്.

പുതിയതായി നടത്തിയ 1,56,472 ടെസ്റ്റുകളില്‍ നിന്നാണ് 3249 കോവിഡ് രോഗികളെ കണ്ടെത്തിയത്. 2.62 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,16,875 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,93,180 പേര്‍ ഇതിനോടകം രോഗമുക്തരായി. 888 പേരാണ് മരണപ്പെട്ടത്. 22,807 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

 

web desk 1: