തൃശൂര്‍: കോവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഒന്‍പത് കൊവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്.
എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി. ഇവിടെ കൊവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലെന്ന് ഡിഎംഒ കണ്ടെത്തുകയായിരുന്നു.