റിയാദ്: സഊദിയില്‍ ഇന്ന് 374 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 394 പേര്‍ കോവിഡ് മുക്തരായി. 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സഊദിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകളുടെ എണ്ണം 3,47,656 ആയി. 3,34,236 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5420 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 85. റിയാദ് 48, യാംബു 32, മക്ക 17, ഹാഇല്‍ 13, ജിദ്ദ 13, വാദി റഹ്മ 12, തബൂക്ക് 12, മഖ്വ 9, മുബറസ് 8, ഹുഫൂഫ് 8, ദഹ്‌റാന്‍ 8, നജ്‌റാന്‍ 7, സുല്‍ഫി 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതിയതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.