X
    Categories: gulfNews

സഊദിയില്‍ ഇന്ന് 576 പേര്‍ക്ക് കോവിഡ്; 1145 പേര്‍ രോഗമുക്തി നേടി

റിയാദ്​: സഊദി അറേബ്യയില്‍ ഇന്ന് 576 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1145 പേര്‍ രോഗമുക്തി നേടി. 31 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4430 ആയി.

റിയാദ്​ 7, ജിദ്ദ 8, മക്ക 4, മദീന 1, ദമ്മാം 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, ഖത്വീ-ഫ്​ 1, മുബറസ്​ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 1, മഹായിൽ 1, അൽജഫർ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 328720ലെത്തിയെങ്കിലും അതിൽ 308352 പേരും സുഖം പ്രാപിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.7 ശതമാനമായി​ ഉയർന്നു. വെറും 6.3 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,938 ആയി​ കുറഞ്ഞു​​. ഇതിൽ തന്നെ 1189 പേർ മാത്രമാണ്​ ഗുരുതര സ്ഥിതിയിലുള്ളത്​​. വെള്ളിയാഴ്​ച പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 58. ജിദ്ദ 52, ഹുഫൂഫ്​​​ 47, ദമ്മാം 37, റിയാദ്​ 35, മദീന 33, മുബറസ്​ 24, ഖമീസ്​ മുശൈത്ത്​​ 19, അബഹ​ 15, ജീസാൻ​ 14, നജ്​റാൻ 14, ബൽജുറഷി 13, അല്ലൈത്​ 12, ഹാഇൽ​ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,700 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്​റ്റുകളുടെ എണ്ണം 5,966,884 ആയി.

web desk 1: