റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 31 പേര്‍ കൂടി മരിച്ചു. 621 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 982 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4369ഉം കോവിഡ് ബാധിതരുടെ എണ്ണം 3,27,551ഉം രോഗമുക്തി കേസുകള്‍ 3,06,004ഉം ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.4 ശതമാനമായി.
നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,178 ആയി കുറഞ്ഞു. ഇവരില്‍ 1,238 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 8, മക്ക 4, ഹുഫൂഫ് 1, ത്വാഇഫ് 2, മുബറസ് 3, അബഹ 2, തബൂക്ക് 1, ജീസാന്‍ 3, അബൂ അരീഷ് 1, സബ്യ 2 എന്നിവിടങ്ങളിലാണ് പുതിയതായി മരണം സംഭവിച്ചത്.
ചൊവ്വാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 88. ജിദ്ദ 58, റിയാദ് 41, ഹുഫൂഫ് 37, ദമ്മാം 36, മദീന 34, യാംബു 33, മുബറസ് 26, അറാര്‍ 13, ബല്‍ജുറഷി 12, ഖത്വീഫ് 12, ജീസാന്‍ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതിയതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,194 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതുവരെ രാജ്യത്ത് നടത്തി ആകെ ടെസ്റ്റുകളുടെ എണ്ണം 58,68,149 ആയി.