റിയാദ്: സഊദിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 224 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന കണക്ക് 300 നു താഴേക്ക് വരുന്നത് ഈ ആഴ്ച ഇതു നാലാമത്തേതാണ്. വെള്ളിയാഴ്ച 286 ഉം ബുധനാഴ്ച 290 ഉം ഇന്നലെ 221ഉം ആയിരുന്നു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. അതേസമയം 489 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. നിലവില്‍ 6107 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇവരില്‍ 785 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതോടെ സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ 355258 ഉം മരണസംഖ്യ 5780 ഉം രോഗമുക്തി നേടിയവര്‍ 343371 ഉം ആയി.
കഴിഞ്ഞ ദിവസം മാത്രം 36558 കോവിഡ് പരിശോധനകള്‍ നടത്തി. ഇതോടെ സൗദിയില്‍ ഇതുവരെ 925,5,204 കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാതയയി.
റിയാദ് 71, മദീന 40, മക്ക 30, അല്‍ഖസീം 24, കിഴക്കന്‍ പ്രവിശ്യ 20, നജ്‌റാന്‍ 12, അസീര്‍ 12, തബൂക്ക് 5, ജിസാന്‍ 3, ഹായില്‍ 3, അല്‍ജൗഫ് 2, വടക്കന്‍ മേഖല 1, അല്‍ബാഹ 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് ബാധാ കണക്കുകള്‍.