റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 323 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. 15 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 335 പേര്‍ ഇന്ന് കോവിഡ് രോഗമുക്തി നേടി.
ഇതോടെ സഊദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 3,44,875 പേരായി. ഇതില്‍ 3,31,330 പേര്‍ക്ക് രോഗം ഭേദമായി. ബാക്കിയുള്ളവര്‍ ചികിത്സയില്‍ കഴിയുന്നു. 8,249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 767 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ 5296 പേര്‍ മരിച്ചു. 1.5 ശതമാനമാണ് മരണനിരക്ക്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 62 പേര്‍. റിയാദ് 41, യാംബു 29, മക്ക 24, ബുറൈദ 14, ഹുഫൂഫ് 11, റിയാദ് അല്‍ഖബ്‌റ 9, ഉനൈസ 9, ഹാഇല്‍ 9, ജിദ്ദ 9, ദമ്മാം 6, വാദി ദവാസിര്‍ 5, മുബറസ് 4, അഖീഖ് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍.