X
    Categories: gulfNews

സഊദിയില്‍ ഇന്ന് അഞ്ചു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്ക്

റിയാദ്: സഊദി അറേബ്യയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 935 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 3,00,933 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.8 ശതമാനമാണ്.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 687 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,24,407 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4213ഉം ആയി. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,261 ആയി കുറഞ്ഞു. ഇവരില്‍ 1368 പേരുടെ നില ഗുരുതരമാണ്.

റിയാദ് 2, ജിദ്ദ 3, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, ഹാഇല്‍ 1, ബുറൈദ 2, അബഹ 4, ജീസാന്‍ 1, ബെയ്ഷ് 1, സാംത 1, റിജാല്‍ അല്‍മ 1, അയൂണ്‍ അല്‍ജുവ 1, അല്‍ബാഹ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. വെള്ളിയാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 72. ദമ്മാം 49, ജിദ്ദ 48, മദീന 42, റിയാദ് 37, ഹുഫൂഫ് 33, ഖത്വീഫ് 27, മുബറസ് 25, യാംബു 24, ദഹ്‌റാന്‍ 21, ജീസാന്‍ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,584 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,645,077 ആയി.

 

web desk 1: