റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി മാസങ്ങള്‍ക്കു ശേഷം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയും കുറവു വരുന്നത് ഇതാദ്യമാണ്.
രാജ്യത്തെ ഇതുവരെയുള്ള ആകെ രോഗികള്‍ 321485 ആണ്. 4875 മരണങ്ങളും രാജ്യത്താകെ കോവിഡ് കാരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 10,027 പേരാണ് നിലവില്‍ ചികിത്സയില്‍കഴിയുന്നത്. ഇതില്‍ 955 പേരുടെ നില ഗുരുതരമായി തുടരുന്നു.
ഇന്നത്തെ രോഗമുക്തി നിരക്ക് 95.56 ശതമാനമാണ്. കൂടുതല്‍ ജാഗ്രത കൈകൊണ്ടാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. പൊതു നിരത്തിലും പാര്‍ക്കിലും നടക്കാനിറങ്ങുന്നവര്‍ ചുറ്റുമുള്ളവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് മാസ്‌ക് ഉള്‍പ്പടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.