റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 349 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 2,611 ആയി. ഇവരില്‍ 480 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 373,702 ഉം മരണ നിരക്ക് 6,445 ഉം രോഗമുക്തി നേടിയവര്‍ 364,646 ആയി. രോഗമുക്തി നിരക്ക് 97.53 82ശതമാനമാണ്.
കൂടുതല്‍ പോസറ്റീവ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍ മക്ക 42, കിഴക്കന്‍ പ്രവശ്യ 62, നോര്‍ത്തേ,ന്‍ ബോര്‍ഡ് 13, മദീന 12, അല്‍ ഖസീം 10, അല്‍ ബാഹ 5, അല്‍ജൌഫ് 5, അസീര്‍ 6, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 78 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.