റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 140 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം കൊവിഡ് ബാധിതരായ 159 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ മരിച്ചു.
ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,64,753 ഉം രോഗമുക്തരുടെ എണ്ണം 3,56,541 ഉം ആയി. ആകെ മരണസംഖ്യ 6318 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1894 പേരില്‍ 321 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 58, മക്ക 28, കിഴക്കന്‍ പ്രവിശ്യ 26, അസീര്‍ 9, മദീന 6, തബൂക്ക് 3, വടക്കന്‍ അതിര്‍ത്തി മേഖല 3, നജ്‌റാന്‍ 2, ഹാഇല്‍ 2, അല്‍ജൗഫ് 1, ജീസാന്‍ 1, ഖസീം 1.