റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,218 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 1,252 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,83,221 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,64,256 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,775 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.