റിയാദ്: സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 907 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലുള്ളവരില്‍ 1,201 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളില്‍ 13 പേര്‍ മരിച്ചു.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,49,191 ആയി ഉയര്‍ന്നു. ഇതില്‍ 4,32,138 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,706 ആയി കുറഞ്ഞു. ഇവരില്‍ 1,408 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.