X
    Categories: gulfNews

സഊദിയില്‍ ഇന്ന് 1,330 പേര്‍ക്ക് കോവിഡ്; 13 മരണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,330 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണവും ഉയര്‍ന്നു. ചികിത്സയില്‍ കഴിഞ്ഞവരില്‍ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 4,37,569 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4,21,726 കേസുകളില്‍ രോഗമുക്തിയുണ്ടായി. ആകെ മരണസംഖ്യ 7,214 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,629 ആയി ഉയര്‍ന്നു.

web desk 1: