X
    Categories: gulfNews

സഊദിയിൽ ഇന്ന് കോവിഡ് ബാധ 985; പത്ത് മരണം , 661 പേർക്ക് രോഗമുക്തി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിൽ കോവിഡ് ബാധയേറ്റവരുടെ എണ്ണം ഇന്നും ആയിരത്തിനടുത്ത് എത്തി. പത്ത് പേർ മരിച്ചു. കർശനമായ നിയന്ത്രണത്തിലൂടെ നേരത്തെ നൂറിന് താഴെ എത്തിയ കേസുകളാണ് ഇപ്പോൾ 985 ൽ നിൽക്കുന്നത്. ഇതോടെ ആരോഗ്യമന്ത്രാലയം നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. ഇന്നത്തെ കോവിഡ് ബാധിതരിൽ പകുതിയോളം തലസ്ഥാന നഗരിയായ റിയാദിലാണ് . 463 പേർക്കാണ് റിയാദ് പ്രവിശ്യയിൽ കോവിഡ് കണ്ടെത്തിയത്. കിഴക്കൻ പ്രവിശ്യ 140, അൽഖസീം 37 , അസീർ മേഖല 34 , ഹായിൽ 33 , മദീന 30 , ജിസാൻ 21 , തബൂക്ക്‌ 20 നജ്‌റാൻ 16 , ഉത്തര അതിർത്തി 11 , അൽബാഹ 10 , അൽജൗഫ് 6 എന്നിങ്ങനനെയാണ് ഇന്ന് കണ്ടത്തിയ രോഗബാധയുടെ കണക്ക് .
661 പേർ ഇന്ന് രോഗമുക്തി നേടി . നിലവിൽ 9249 പേരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .ഇവരിൽ 999 പേരുടെ നില ഗുരുതരമാണ് . സഊദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 402142ഉം രോഗമുക്തി നേടിയത് 386102 പേരുമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6791 ആയി. ആരോഗ്യമന്ത്രാലയലത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചാവശ്യപെടുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താകും നിയന്ത്രണങ്ങളെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

web desk 1: