സഊദി അറേബ്യയില്‍ 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 386 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,597 ആയി. ഇവരില്‍ 3,78,469 പേര്‍ക്കും രോഗം ഭേദമായി.ചികിത്സയിലുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,676 ആയി.