X
    Categories: gulfNews

സഊദിയില്‍ ഇന്ന് 502 പേര്‍ക്ക് കോവിഡ്; ആറ് മരണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 355 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ് പേര്‍ കൂടി മരിച്ചു. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,794 ആയി. ഇവരില്‍ 3,76,558 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,643 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 226, മക്ക 94, കിഴക്കന്‍ പ്രവിശ്യ 86, അല്‍ഖസീം 25, മദീന 23, ജിസാന്‍ 10, അസീര്‍ 9, തബൂക്ക് 9, വടക്കന്‍ അതിര്‍ത്തി മേഖല 7, നജ്റാന്‍ 5, ഹായില്‍ 4, അല്‍ജൗഫ് 3, അല്‍ബാഹ 1.

 

web desk 1: