ജിദ്ദ: സഊദിയില്‍ ഇന്ന് 351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വൈറസ് ബാധ കാരണം മരിച്ചു. അതേസമയം 239 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382059 ആയി. ഇവരില്‍ 372456 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6563 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 175, കിഴക്കന്‍ പ്രവിശ്യ 74, മക്ക 42, മദീന 13, അല്‍ ഖസീം 12, അസീര്‍ 8, ഹാഇല്‍ 7, അല്‍ജൗഫ് 7, തബൂക്ക് 4, വടക്കന്‍ അതിര്‍ത്തി മേഖല 3, ജീസാന്‍ 3, നജ്‌റാന്‍ 2, അല്‍ബാഹ 1.