X
    Categories: gulfNews

സഊദിയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. അതേ സമയം ചികിത്സയില്‍ കഴിയുന്നവരില്‍ 378 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,474 ആയി. ഇതില്‍ 3,70,300 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,524 ആയി.നിലവില്‍ 2,650 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 183, കിഴക്കന്‍ പ്രവിശ്യ 89, മക്ക 43, അല്‍ഖസീം 11, അസീര്‍ 4, മദീന 12, വടക്കന്‍ അതിര്‍ത്തി മേഖല 6, അല്‍ജൗഫ് 5, ജീസാന്‍ 3, നജ്‌റാന്‍ 3, അല്‍ബാഹ 8, ഹായില്‍ 10, തബൂക്ക് 5.

 

web desk 1: