X
    Categories: gulfNews

സഊദിയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്; 368 രോഗമുക്തി

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 368 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376723 ആയി. ഇതില്‍ 367691 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6483 ആയി. 2549 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 477 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 184, കിഴക്കന്‍ പ്രവിശ്യ 74, മക്ക 38, അസീര്‍ , അല്‍ഖസീം 9, വടക്കന്‍ അതിര്‍ത്തി മേഖല 7, മദീന 5, അല്‍ജൗഫ് 5, ഹാഇല്‍ 4, നജ്റാന്‍ 4, ജീസാന്‍ 3, തബൂക്ക് 3, അല്‍ബാഹ 1.

 

 

web desk 1: