റിയാദ്: സഊദിയില്‍ ഇന്ന് 141 കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളും മരണവും കാര്യമായി കുറഞ്ഞു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍ 141 മാത്രമാണ്.
രാജ്യത്ത് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 10ഉം. എന്നാല്‍ 248 പേര്‍ രോഗ മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 359415ഉം രോഗമുക്തരുടെ ആകെ എണ്ണം 349872ഉം ആണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3531 പേര്‍ മാത്രമാണ്.
ഇതില്‍ 537 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 47, മക്ക 38, മദീന 17, കിഴക്കന്‍ പ്രവിശ്യ 17, അസീര്‍ 6, തബൂക്ക് 4, ഖസീം 3, നജ്‌റാന്‍ 2, ജീസാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല 2, ഹാഇല്‍ 1.