X
    Categories: gulfNews

സഊദിയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്; 877 പേര്‍ക്ക് രോഗമുക്തി

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 877 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ പത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇന്ന് 69,991 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,743 ആയി. ഇതില്‍ 5,26,436 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,449 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,858 ആയി കുറഞ്ഞു. ഇതില്‍ 1,234 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

web desk 1: