റിയാദ്: സഊദി അറേബ്യയില്‍ വെള്ളിയാഴ്ച കോവിഡ് കാരണമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്ക്. ഇന്ന് 383 പേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 മരണങ്ങള്‍ ഇന്ന് കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.
പുതിയ കേസുകളില്‍ റിയാദിലാണ് ഏറ്റവും കൂടുതല്‍. 42 എണ്ണം. മക്കയില്‍ 40,മദീനയില്‍ 38, ഹെയിലില്‍ 28, ദമാമില്‍ 15 എന്നിങ്ങനെയാണ് ഇന്നത്തെ കേസുകള്‍.
അതേസമയം 397 രോഗികള്‍ ഇന്ന് കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് 330,578 പേര്‍ ആകെ രോഗമുക്തി നേടി. 344,157 പേര്‍കക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. 5,264 പേര്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു.