റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,1290 പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,80,702 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,61,628 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,743 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,331 ആയി കുറഞ്ഞു. ഇതില്‍ 1,466 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.