X
    Categories: gulfNews

സഊദിയില്‍ ഇന്ന് 1,309 പേര്‍ക്ക് കോവിഡ്

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,309 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 1,022 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കോവിഡ് മരണങ്ങളും കണ്ടെത്തി.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,70,723 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,52,209 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,635 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,879 ആയി ഉയര്‍ന്നു. ഇതില്‍ 1,533 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

 

web desk 1: